കല്യാണങ്ങള്‍ എന്ന് കേട്ടാല്‍ ഞങ്ങള്‍ കൂട്ടുകാര്‍ അവിടെ പറന്നെത്തും,നിങ്ങള്‍ കരുതുന്നുണ്ടാവും
വധു - വരന് മാര്രെ അഭിനന്ദിക്കാന്‍ ആണെന്ന്,
അതെന്നെ എപ്പോ നിങ്ങള്‍ മനസ്സില്‍ ഓര്‍ത്തില്ലേ അതു തന്നെ വയറു നിറച്ചു ഭക്ഷണ്ണം കഴിക്കാം , അപ്പൊ നിങ്ങള്‍ വിചാരിക്കും ഇവന് എന്താ പട്ടിണി കിടക്കുകയാണോ എന്ന്, കല്യാണം എന്നും ഞങ്ങള്‍ക്കൊരു ഹരം ആയിരുന്നു ,അറിയാലോ കാരണം, കല്യാണ ദിവസം ആ ചുറ്റുവട്ടത്തുള്ള
സുന്ദരികളും സുശീലകളും സു- മഗലകലുമായ തരുണിമണികള് ലോകത്തു കിട്ടാവുന്നത്ര പുട്ടി (അതായത് ഉപ്പു മുതല്‍ കര്‍പ്പൂരം വരെ അവര്‍ പരീശിക്കും) മേലാസകലം തേച്ചുപിടിപ്പിച്ചു അതിലൂടെ പാറി പറന്നു നടുക്കുന്നുണ്ടാകും ഇപ്പോ മനസിലായ്യില്ലേ
എന്താണു മെയിന്‍ കാരണം എന്ന്, അതു തന്നെ വായില്‍ നോക്കാന്‍ ,
ഇനി കാര്യത്തിലേക്കു വരാം ,അന്നൊരു ശനിയായ്യിച്ച ആയ്യിരുന്നു, രാത്രി ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാം ഒത്തുകൂടി,അവരുടെ കൂടെ എവിടെയ്യോ പഠിച്ചതെന്ന് പറയ്യുന്ന കൂട്ടുകാരന്റെ പെങളുടെ കല്യാണം നാളെ ആണ്,അവര്‍ പറഞ്ഞു നീയ്യും കൂടെ വാ... നാളെ 10 മണിക്ക് ശേശ്ശം പോകാം എന്ന് പറഞ്ഞു പിരിഞ്ഞു ,
അങ്ങനെ എല്ലാവരും കൂടി പുറപ്പെട്ടു,ആത്യമായിട്ടണ്ണ് വിളിക്കാത്ത ഒരു കല്യാണത്തിനു പോക്കുന്നത് ( മറ്റു കല്ല്യനങ്ങള് എല്ലാം ഒന്നെല്ലെകില്‍ എല്ലാവേരെയും വിളിക്കും അല്ലെകില്‍ ആരെയും വിളിക്കില്ല ) അവിടെ ചെന്നപ്പോള്‍ അത്യ്യാവിശം നല്ല തിരക്ക് ഉണ്ട് ,
ഞങ്ങള്‍ പതിയ്യെ അങ്ങോട്ട് നീങ്ങി, വീടിന്റെ മുന്പില് ആയി എല്ലാവരേയും സീകരിക്കുന്നതിനു വേണ്ടി ഇവരുടെ കൂട്ടുകാരന് നില്‍ക്കുണ്ടായിരുന്നു,
എല്ലാവരേയും സീകരിക്കുന്ന സമയത്ത് എന്നെയ്യും എന്റെ കൂട്ടുകാര്‍ പരിചയപ്പെടുത്തി,
പതിയ്യെ ഞങ്ങള്‍ അകത്തേക്ക് നടന്നു, ചെല്ലുമ്പോള്‍ തന്നെ ഭക്ഷണം കഴിക്കുന്നത് ശരിയല്ലലോ എന്നു കരുതി അവിടെ ഇവിടെ ചുറ്റി പറ്റി നിന്നു, അപ്പോള്‍ ആണ് അകലെ നിന്നു വധുവിന്റെ സഹോധരന് കയ്യ് കാലുകള്‍ കാണിച്ചു ഞങ്ങളെ വിളിച്ചത്, അങ്ങോട്ട് ചെന്ന ഞങ്ങളെ
ഒരേരെത്തെരേയായി പരിചെയപെടുത്താന് തുടങ്ങി ഇതു സാജി, മനോജ്, ജിത്തു, (ഉടനെ എന്റെ നെഞ്ചിലൂടെ ഒരു ഇടിവാള്‍ മിന്നി ദൈവമേ ഇവന് എങ്ങനെ എന്നെ പരിചയപെടുത്തും എന്റെ പേരു പോലും ചോദിചില്ല ) എന്റെ ഉഴാം വന്നു എന്റെ നേരേ തിരഞ്ഞ അവന് എന്നെ ചൂണ്ടി പറഞ്ഞു കല്ല്യണമെന്നും വിളിച്ചിട്ടില്ല ഇവരുടെ കൂടെ വന്നതാ ഇതിലും ഭേതം ഈ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു തലയ്യില്‍ വീഴുന്നതായിരുന്നു എന്നു തോനി,
അവിടെ നിന്നു ഒരു വിതം തടിയുരി പുറത്ത് കടന്നു, കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ എല്ലവേരെയ്യും വിളിച്ചു കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ അങോട്ടു പാഞ്ഞു,
കുറച്ചു മുബുഡായ്യ ചമ്മല് ഭക്ഷണ്ണം കണ്ടതോടുകൂടി ഞാന്‍ മറന്നു,അല്ലെകില്‍ അതെക്കെ ഓര്‍ക്കാന്‍ ഇപ്പോ ഇവിടെ സമയം അപ്പുറത്ത് സൈഡില്‍ പെണ്‍കുട്ടികളെ നോകി ഞങ്ങള്‍ വെള്ളമിറക്കി ഞങ്ങള്‍ ജോലിയിലീക്ക് കടന്നു, അപ്പോള്‍ ആണ് ഇടിത്തീ പോലെ കുറച്ചപ്പുറത്ത്
എന്റെ കാലന് എന്നു പറയ്യുന്ന വധുവിന്റെ സഹോധരന് ഞങ്ങളുടെ അടുത്തേക്ക് വന്നത്,
എന്നിട്ട് മൈക്ക് വച്ചാല്‍ കിട്ടുന്നതിനേക്കാള്‍ ഉച്ചത്തില്‍ എന്നോട് പറയാ..................
അതെ കല്യാണം വിളിച്ചില്ല എന്നു വിചാരിച്ചു ഭക്ഷണ്ണം കഴിക്കാതിരിക്കണ്ട നന്നായി കഴിചോ.....
പെട്ടന്ന് ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി തല തിരിച്ചു കൂട്ടുകാരെ നോക്കിയ എനിക്ക് മനസിലായ്യി
അവരാണ് ചിരിക്കു തുടക്കമിട്ടത് എന്ന്,
ഇരുന്ന ഇരിപ്പില്‍ ഭൂമി പിളന്നു തായ്യോട്ടു പോയ്യിരുന്നെകില്
എന്നു ഒരു നിമിഷം ആലോചിച്ചു
ആകെ ചമ്മി - നാറി അവിടെ നിന്നു പോരുന്ന വഴി ഞാന്‍ എന്റെ കൂട്ടുകാരോട് പറഞ്ഞു ,അതെ
കഴിഞ്ഞ ജന്മ്മത്തില് ഞാന്‍ ബുഷും അവന് ബിന്‍ ലാദനും അയ്യിരിക്കണം ,
അതായിരിക്കണം ഈ ജന്മ്മത്തില് അവന് തിരിച്ചു തന്നത്
അഭിപ്രായം അറിയിക്കുമല്ലോ
3 comments:
ഞങ്ങള്‍ പതിയ്യെ അങ്ങോട്ട് നീങ്ങി, വീടിന്റെ മുന്പില് ആയി എല്ലാവരേയും സീകരിക്കുന്നതിനു വേണ്ടി ഇവരുടെ കൂട്ടുകാരന് നില്‍ക്കുണ്ടായിരുന്നു,
കൊള്ളാം കൂട്ടുകാരാ
നന്ദി അഭി
Post a Comment