എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Monday, October 12, 2009

107 ക്കാരിക്ക് ഭര്‍ത്താവിനെ വേണം

ക്വാലാലംപൂര്‍ :107 കാരിക്ക്‌ ഭര്‍ത്താവിനെ വേണം.ആദ്യത്തെ കല്യാണമാണിതെന്ന് വിചാരിക്കരുതേ.ഇരുപത്തിരണ്ടണ്ണം കഴിഞ്ഞു .ഇരുപത്തിരണ്ടാമത്തെ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ പോകുന്ന സാഹചര്യത്തിലാണ് പുതിയ അന്യേഷണം.
മലേഷ്യക്കാരി മെക്മൊക് കുന്ദെറാണ് പുതിയ ഭര്‍ത്താവിനെ അന്യേഷിക്കുന്നത് ഇവരുടെ ഇരുപത്തിരണ്ടാമത്തെ ഭര്‍ത്താവ്‌ മയക്കുമരുന്നു കേസില്‍ പിടിയിലായിരുന്നു.
ഭര്‍ത്താവായി യുവാക്കളെത്തന്നെ വേണമെന്ന് മെക്മൊക് നിര്‍ബദ്ധമില്ല.
വയസായെന്നു തനിക്കറിയാം,എന്നാണ് അവര്‍ കാരണമായി പറയുന്നത്.അരക്ഷിതാവസ്ഥ പരഹരിക്കാനും വികാരങ്ങള്‍ പങ്കുവെക്കുവാനും ഭര്‍ത്താവ് വേണമെന്നാണ് ഈ അമ്മുമ്മ പറയുന്നത് .

എന്താ കൂട്ടുകാരെ ഒന്ന് ട്രൈ ചെയ്യുന്നോ ?

Thursday, October 1, 2009

Laser Lights Watch




വിളിക്കാത്ത കല്യാണം

കല്യാണങ്ങള്‍ എന്ന് കേട്ടാല്‍ ഞങ്ങള്‍ കൂട്ടുകാര്‍ അവിടെ പറന്നെത്തും,നിങ്ങള്‍ കരുതുന്നുണ്ടാവും
വധു - വരന്‍ മാര്രെ അഭിനന്ദിക്കാന്‍ ആണെന്ന്‍,
അതെന്നെ എപ്പോ നിങ്ങള്‍ മനസ്സില്‍ ഓര്‍ത്തില്ലേ അതു തന്നെ വയറു നിറച്ചു ഭക്ഷണ്ണം കഴിക്കാം , അപ്പൊ നിങ്ങള്‍ വിചാരിക്കും ഇവന്‍ എന്താ പട്ടിണി കിടക്കുകയാണോ എന്ന്, കല്യാണം എന്നും ഞങ്ങള്‍ക്കൊരു ഹരം ആയിരുന്നു ,അറിയാലോ കാരണം, കല്യാണ ദിവസം ആ ചുറ്റുവട്ടത്തുള്ള
സുന്ദരികളും സുശീലകളും സു- മഗലകലുമായ തരുണിമണികള്‍ ലോകത്തു കിട്ടാവുന്നത്ര പുട്ടി (അതായത്‌ ഉപ്പു മുതല്‍ കര്‍പ്പൂരം വരെ അവര്‍ പരീശിക്കും) മേലാസകലം തേച്ചുപിടിപ്പിച്ചു അതിലൂടെ പാറി പറന്നു നടുക്കുന്നുണ്ടാകും ഇപ്പോ മനസിലായ്യില്ലേ
എന്താണു മെയിന്‍ കാരണം എന്ന്, അതു തന്നെ വായില്‍ നോക്കാന്‍ ,
ഇനി കാര്യത്തിലേക്കു വരാം ,അന്നൊരു ശനിയായ്യിച്ച ആയ്യിരുന്നു, രാത്രി ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാം ഒത്തുകൂടി,അവരുടെ കൂടെ എവിടെയ്യോ പഠിച്ചതെന്ന് പറയ്യുന്ന കൂട്ടുകാരന്റെ പെങളുടെ കല്യാണം നാളെ ആണ്,അവര്‍ പറഞ്ഞു നീയ്യും കൂടെ വാ... നാളെ 10 മണിക്ക് ശേശ്ശം പോകാം എന്ന് പറഞ്ഞു പിരിഞ്ഞു ,
അങ്ങനെ എല്ലാവരും കൂടി പുറപ്പെട്ടു,ആത്യമായിട്ടണ്ണ്‍ വിളിക്കാത്ത ഒരു കല്യാണത്തിനു പോക്കുന്നത് ( മറ്റു കല്ല്യനങ്ങള്‍ എല്ലാം ഒന്നെല്ലെകില്‍ എല്ലാവേരെയും വിളിക്കും അല്ലെകില്‍ ആരെയും വിളിക്കില്ല ) അവിടെ ചെന്നപ്പോള്‍ അത്യ്യാവിശം നല്ല തിരക്ക്‌ ഉണ്ട്‌ ,
ഞങ്ങള്‍ പതിയ്യെ അങ്ങോട്ട്‌ നീങ്ങി, വീടിന്റെ മുന്‍പില്‍ ആയി എല്ലാവരേയും സീകരിക്കുന്നതിനു വേണ്ടി ഇവരുടെ കൂട്ടുകാരന്‍ നില്‍ക്കുണ്ടായിരുന്നു,
എല്ലാവരേയും സീകരിക്കുന്ന സമയത്ത് എന്നെയ്യും എന്റെ കൂട്ടുകാര്‍ പരിചയപ്പെടുത്തി,
പതിയ്യെ ഞങ്ങള്‍ അകത്തേക്ക് നടന്നു, ചെല്ലുമ്പോള്‍ തന്നെ ഭക്ഷണം കഴിക്കുന്നത് ശരിയല്ലലോ എന്നു കരുതി അവിടെ ഇവിടെ ചുറ്റി പറ്റി നിന്നു, അപ്പോള്‍ ആണ് അകലെ നിന്നു വധുവിന്റെ സഹോധരന്‍ കയ്യ്‌ കാലുകള്‍ കാണിച്ചു ഞങ്ങളെ വിളിച്ചത്, അങ്ങോട്ട്‌ ചെന്ന ഞങ്ങളെ
ഒരേരെത്തെരേയായി പരിചെയപെടുത്താന്‍ തുടങ്ങി ഇതു സാജി, മനോജ്, ജിത്തു, (ഉടനെ എന്റെ നെഞ്ചിലൂടെ ഒരു ഇടിവാള്‍ മിന്നി ദൈവമേ ഇവന്‍ എങ്ങനെ എന്നെ പരിചയപെടുത്തും എന്റെ പേരു പോലും ചോദിചില്ല ) എന്റെ ഉ‌ഴാം വന്നു എന്റെ നേരേ തിരഞ്ഞ അവന്‍ എന്നെ ചൂണ്ടി പറഞ്ഞു കല്ല്യണമെന്നും വിളിച്ചിട്ടില്ല ഇവരുടെ കൂടെ വന്നതാ ഇതിലും ഭേതം ഈ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞു തലയ്യില്‍ വീഴുന്നതായിരുന്നു എന്നു തോനി,
അവിടെ നിന്നു ഒരു വിതം തടിയുരി പുറത്ത്‌ കടന്നു, കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാന്‍ എല്ലവേരെയ്യും വിളിച്ചു കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ അങോട്ടു പാഞ്ഞു,
കുറച്ചു മുബുഡായ്യ ചമ്മല്‍ ഭക്ഷണ്ണം കണ്ടതോടുകൂടി ഞാന്‍ മറന്നു,അല്ലെകില്‍ അതെക്കെ ഓര്‍ക്കാന്‍ ഇപ്പോ ഇവിടെ സമയം അപ്പുറത്ത് സൈഡില്‍ പെണ്‍കുട്ടികളെ നോകി ഞങ്ങള്‍ വെള്ളമിറക്കി ഞങ്ങള്‍ ജോലിയിലീക്ക് കടന്നു, അപ്പോള്‍ ആണ് ഇടിത്തീ പോലെ കുറച്ചപ്പുറത്ത്
എന്റെ കാലന്‍ എന്നു പറയ്യുന്ന വധുവിന്റെ സഹോധരന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നത്,
എന്നിട്ട് മൈക്ക് വച്ചാല്‍ കിട്ടുന്നതിനേക്കാള്‍ ഉച്ചത്തില്‍ എന്നോട് പറയാ..................
അതെ കല്യാണം വിളിച്ചില്ല എന്നു വിചാരിച്ചു ഭക്ഷണ്ണം കഴിക്കാതിരിക്കണ്ട നന്നായി കഴിചോ.....
പെട്ടന്ന് ഒരു കൂട്ടച്ചിരി അവിടെ മുഴങ്ങി തല തിരിച്ചു കൂട്ടുകാരെ നോക്കിയ എനിക്ക് മനസിലായ്യി
അവരാണ് ചിരിക്കു തുടക്കമിട്ടത്‌ എന്ന്,
ഇരുന്ന ഇരിപ്പില്‍ ഭൂമി പിളന്നു തായ്യോട്ടു പോയ്യിരുന്നെകില്
എന്നു ഒരു നിമിഷം ആലോചിച്ചു
ആകെ ചമ്മി - നാറി അവിടെ നിന്നു പോരുന്ന വഴി ഞാന്‍ എന്റെ കൂട്ടുകാരോട്‌ പറഞ്ഞു ,അതെ
കഴിഞ്ഞ ജന്മ്മത്തില്‍ ഞാന്‍ ബുഷും അവന്‍ ബിന്‍ ലാദനും അയ്യിരിക്കണം ,
അതായിരിക്കണം ഈ ജന്മ്മത്തില്‍ അവന്‍ തിരിച്ചു തന്നത്



അഭിപ്രായം അറിയിക്കുമല്ലോ

Tuesday, September 29, 2009

ഞാനും പോട്ടോ പിടിച്ചു തുടങ്ങി

എല്ലാവരും പോട്ടം പിടിക്കുന്നു പിന്നെ എനിക്കെന്താ പടം പിടിച്ചാല്‍ ചെലപ്പോള്‍ അത് വഴി എന്റെ ബ്ലോഗും ചെലപ്പോള്‍ എല്ലാവരുടെയും ശ്രദ്ദ പിടിച്ചാലോ,കമെന്റ്ക്കളുടെ അയ്യറ് കളി ആയിരിക്കും ആലോചിച്ചപ്പോള്‍ എനിക്ക് തന്നെ കുളിര് കോരി എന്തെങ്കിലും ആകട്ടെ,
അങ്ങനെ ഒരു കൂട്ടുകാരന്റെ ക്യാമറയും വാങ്ങി നടുത്തം തുടഞ്ഞി, ചറ പറ ഫോട്ടോ എടുക്കാന്‍ തുടഞ്ഞി. പട്ടി, പൂച്ച,മരങ്ങള്‍ പൂവുകള്‍ തുടങ്ങി ലോകത്ത് എന്റെ കണ്ണില്‍ കാണുന്ന എല്ലാറ്റിന്റെയും ഫോട്ടോ ഞാന്‍ എടുക്കുവാന്‍ തുടങ്ങി. അങ്ങനെ ഞാനും എന്റെ ബ്ലോഗില്‍ ഞാന്‍ എടുത്ത പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുവാന്‍ തുടങ്ങി അങ്ങനെ ആഴ്ച ഒന്ന് കഴിഞ്ഞു എവിടെ വല്ലപ്പോഴും വന്നു നോക്കിയിന്നവര്‍ പോലും പിന്നെ ആ വഴി വരാതായി , എന്തിനു ഏറെ പറയുന്നു ഞാന്‍ തന്നെ എന്റെ ബ്ലോഗില്‍ നോക്കുമ്പോള്‍ ഏനിക്കു തന്നെ തോന്നി എന്താ ഇതെന്നു,
അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കമ്പോള്‍ ഒരു കാര്യം പിടി കിട്ടിയത്‌ ആളുകള്‍ക്കളെ കയ്യില്‍ എടുക്കാന്‍ വെറിറ്റി ഫോട്ടോസ് വേണം,
എല്ലാ ബ്ലോഗ്‌ പുണ്ണ്യളമ്മാരെയും മനസ്സില്‍ പ്രാര്‍ത്തിച്ച് ഇറങ്ങി അങ്ങനെ വഴിയില്‍ കൂടി നടുക്കുംബോല്‍ ഒരു വീടിനു മുബ്ബില്‍ കുറേ ആളുകള്‍ കൂടി നില്‍ക്കുന്നത്‌ കണ്ട്ടത് ,
അതിലെ പോയ ഒരാളോട് എന്താ കാര്യം എന്ന് ചോതിഛു അവിടെ ഒരാള്‍ മരിച്ചു എന്നു പറഞ്ഞു ,
ഓ- ഇന്നത്തെ ശരിയ്യാവില്ല എന്നു വിചാരിച്ചു മടങ്ങാന്‍ തുടങിയ്യ എന്നിലെ ഫോട്ടോഗ്രാഫര്‍ ച്ചാടി
എഴുന്നേറ്റു, അവിടെ പോയ്യാല്‍ ചിലപ്പോള്‍ എന്തെക്കിലും ബ്ലോഗില്‍ ഇടാന്‍ കിട്ടുമ്മായ്യിരിക്കും ,
വരാന്‍ ഉള്ളത്‌ വഴിഴില്‍ തങ്ങുക്കയ്യില്ലല്ലോ ഞാന്‍ ആ വീടിന്റെ മുറ്റത്തേക്കു കടന്നു,
അവിടെ കുറേ ആളുക്കള്‍ മരിച്ച ആള്‍ക്ക് ഇതിലും വലിയത് എന്തോ വരാനിരുന്നതാ എന്നാ ഭാവത്തില്‍ നില്‍ക്കുന്നത്‌ കണ്ടു,
ഞാന്‍ പതുക്കെ എന്റെ ക്യാമറ പുറത്തെടുത്തു,കൊടുത്തു ആദ്യ സ്നാപ്പ് അവര്‍ക്കിട്ടു തന്നെ, എന്റെ
പൊന്നെ എന്നെ സമ്മതിക്കണം ഫോട്ടോ നോക്കി ഞാന്‍ മനസില്‍ പറഞ്ഞു ,
അപ്പൊ തന്നെ ഫോട്ടോയുടെ അടിക്കുറുപ്പും മനസ്സില്‍ കുറിച്ചു,
ഇനി എന്തന്ന് ചിന്തിച്ചു ചുറ്റും നോകിയ ഞാന്‍ ചിത ഒരുക്കുന്നവരെ അണു കണ്ടത്‌ ഉടനെ കൊടുത്തു
അടുത്ത ഷോട്ട്, ഇതിനു എന്ത് അടിക്കുറുപ്പ് കൊടുക്കും, കിട്ടി - (ഇവര്‍ക്ക്‌ ആരു ചിത ഒരുക്കും )
തള്ളെ കൊള്ളാം...
അങ്ങനെ ക്യാമറയുമായി കറങ്ങി നടക്കുന്ന എന്നെ ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി,
തള്ളെ ഞാന്‍ ഫേമസ് ആകുന്നു, ആരറിഞ്ഞു കൊല്ലാന്‍ കൊണ്ടുപോകുന്നതിനു മുന്‍പുള്ള സ്നേഹമെന്ന് അങ്ങനെ നടുക്കുമ്പോള്‍ ആണ്‌ ഒരു കരച്ചിലും അതിന്റെ കൂടെ കുറേ കോറസ്സ് കരച്ചിലും എന്താ അത്....
നാളെ എന്റെ ബ്ലോഗില്‍ നിറയുന്ന കമറ്റുകളെ കൊണ്ട് നിറയ്യും,കമറ്റുകള്‍ കൊള്ളാന്‍ ബ്ലോഗിന്റെ സെര്‍വറില്‍ ആവിശ്ശത്തിനു സ്ഥലം ഉണ്ടാകുമോ ദൈവമേ ചതിക്കലെ ...ഞാന്‍ പതിയെ വീടിന്റെ അകത്തേക്ക് നടന്നു .
അകത്ത് ഒരു മനുഷ്യനെ വെള്ള പുതപ്പിച്ചു കിടത്തിയ്യിരിക്കുന്നു, അതാണ്‌ മരിച്ച ആള്‍ എന്റെ കൂര്‍മ്മ ബുദ്ധി ഉപയോകിഛു കണ്ടുപിടിച്ചു എങ്ങനെ ആണന്നെല്ലേ (മിണ്ടാതെ കിടക്കണ കണ്ടാല്‍ അറിയില്ലേ ) ഞാന്‍ ക്യാമറ എടുത്തു ഫോട്ടോ എടുക്കുവാന്‍ തുടഞ്ഞി, പെട്ടന്ന് ഒരു ഐഡിയ തോന്നി വെറുതെ ഒരു ശവത്തിന്റെ ഫോട്ടോ ഇട്ടാല്‍ ബ്ലോഗില്‍ ആരും കമറ്റ്‌ ഇടില്ല ഒരു വിത്യാസം വേണം,
ഇതിനിടയില്‍ എനിക്കു ചുറ്റും ഒരു പുരുഷാരവം രൂപം കൊള്ളുന്നത് ഞാന്‍ അറിഞ്ഞില്ല,
അവിടെ ഇരുന്നു കരയ്യുന്ന ഒരു അമ്മാമ്മയ്യെ അടുത്തു ചെന്ന് ചോദിച്ചു
ഒന്ന് ചിരിച്ചു ഒരു ഫോട്ടോയ്ക്ക്‌ ഫോസ് ചെയ്യുമോ.......................
പിന്നെ അവിടെ നടന്നത് സത്യത്തില്‍ എനിക്കു ഓര്‍മയില്ല ,അതെങ്ങനെ ആത്യത്തെ അടിക്കു തന്നെ എന്റെ ബോധം പോയ്യില്ലെ,
ബോധം വന്ന ഞാന്‍ പിച്ചകാരനെക്കള്‍ മോശത്തില്‍ തിരിച്ചു വീട്ടിലേക്ക് നടുക്കുമ്പോള്‍
എന്റെ ചിന്ത മുഴുവന്‍ കൂട്ടുകാന്‍ ക്യാമറ ചോതിക്കുമ്പോള്‍ എന്തു പറയ്യും എന്നായിരുന്നു .

Saturday, September 26, 2009

കാവ്യ ദിലീപിനൊപ്പം

അയ്യട വന്നിരിക്കുന്നു തലക്കെട്ട്‌ കണ്ടപ്പോള്‍ , ഇപ്പോ വായിച്ചു രസിക്കാം
കാവ്യയും ദിലീപും തമ്മില്ലുള്ള എരിവും പുളിയും ചേര്‍ത്ത വാര്‍ത്തകള്‍, എന്നു വിചാരിച്ചു
അല്ലെ, കാര്യം ആളുകള്‍ അതും ഇതും പറയുന്നുണ്ടകിലും ഞാന്‍ അതൊന്നും വിശ്ചസിച്ചിട്ടില്ല,
കാവ്യയും ദിലീപും തമ്മില്‍ എന്തോ രഹസ്യബന്ധമുണ്ടെന്നുള്ള ഗോസിപ്പ്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ കാലമേറെയായി. ഈ ബന്ധമാണ്‌ കാവ്യയുടെ വിവാഹബന്ധം തകരാന്‍ കാരണമായതെന്നുവരെ ആരോപണങ്ങളുണ്ടായിരുന്നു.അതല്ല നമ്മുടെ ഗ്ലാമര്‍ സാമിയുടെ അടുക്കല്‍ നിര്‍ത്ത്യത്തിന്‍റെ എല്ലാ വശങ്ങളും കാട്ടി കൊടുത്തത് കൊണ്ടാണന്ന് ഇവിടെ ആരെക്കെയോ പറയുന്നതും കേട്ടു,
തന്നെ എനിക്ക് അസൂയ എന്നല്ലേ എപ്പോ വിചാരിച്ചേ അതെന്നെ കിട്ടാത്ത മുന്തിരി പുളിക്കും എന്നാരോ പറഞ്ഞത് പോലെ.............
നിങ്ങള്‍ വിചാരിക്കുന്നത് ഒന്നുമല്ല കാര്യം ഇതു നമ്മുടെ കാവ്യയുടെ രണ്ടാം വരവിനെ കുറിച്ചു ആണ്
മുകളില്‍ പറഞത് പോലെ കാവ്യയും ദിലീപും തമ്മില്‍ എന്തോ ഉണ്ട് ഏന്നു ഗോസിപ്പ്‌ ഉള്ളത്‌ കൊണ്ട് തിരിച്ചുവരവില്‍ കാവ്യ ദിലീപ്‌ ചിത്രങ്ങളില്‍ നിന്നും മാറി നല്‍ക്കുമെന്നായിരുന്നു പരക്കെ വിശ്വസിക്കപ്പെട്ടത്‌. എന്നാല്‍ കാവ്യ രണ്ടാംവരവ്‌ നടത്തുന്നത്‌ ദിലീപിന്റെ നായികയായിത്തന്നെയാണെന്നാണ്‌ പുതിയ റിപ്പോര്‍ട്ട്‌.
ജോഷി സംവിധാനം ചെയ്യുന്ന ദിലീപ്‌ ചിത്രത്തിലൂടെയാണത്രേ കാവ്യയുടെ രണ്ടാംവരവ്‌. മേജര്‍ രവിയുടെ മാടന്‍ കൊല്ലി ഉള്‍പ്പെടെ ഒട്ടേറെ പ്രൊജക്ടുകളിലേയ്‌ക്ക്‌ ക്ഷണമുണ്ടായെങ്കിലും കാവ്യ തിരഞ്ഞെടുത്തത്‌ ദിലീപ്‌ ചിത്രം തന്നെയാണ്‌.
ഒരു ചലച്ചിത്ര വാരികക്ക്‌ നല്‍കിയ അഭിമുഖത്തിലാണ്‌ കാവ്യ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്‌. റണ്‍വേ എന്ന മെഗാഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവമാണ്‌ കാവ്യ നായികയാവുന്ന ദിലീപ്‌ ചിത്രം.
ഒക്ടോബറില്‍ ഇതിന്റെ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അഭിനയത്തില്‍ സജീവമാകാനും വെറുതെയിരിക്കുന്നത്‌ നിര്‍ത്താനും തന്നെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുകൊണ്ടാണ്‌ പെട്ടെന്ന്‌ തന്നെ രണ്ടാംവരവിന്‌ തീരുമാനിച്ചതെന്നും അഭിമുഖത്തില്‍ കാവ്യ പറയുന്നുണ്ട്‌.
ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ലാല്‍ജോസ്‌ ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ഹീറോയിന്‍ എന്ന നിലയില്‍ കാവ്യയുടെ അരങ്ങേറ്റം. ചിത്രം മോശമല്ലാത്ത വിജയവുമായിരുന്നു.
അന്നത്തെ ആ നല്ല തുടക്കമാണ്‌ രണ്ടാവരവിലും രാശിയുള്ള നായകനൊപ്പം അഭിനയിക്കാന്‍ കാവ്യയെ പ്രേരിപ്പിക്കുന്നത്‌. പ്രേക്ഷകര്‍ മനംതുറന്ന്‌ സ്വീകരിച്ച ജോഡികളാണ്‌ കാവ്യയും ദിലീപും. ഇവര്‍ അഭിനയിച്ചതില്‍ ഏറ്റവും വിജയം നേടിയ ചിത്രം മീശ മാധവനാണ്‌.

തല്ക്കാലം ക്യാമറക്കു പുറകില്‍ ഉള്ളത്ത് എല്ലാം അവര്‍ക്ക്‌ വിടാം
എന്താ.........

Wednesday, September 23, 2009

ഭര്‍ത്താവിനെ കളിയാക്കുന്നതില്‍ തെറ്റില്ല

മുംബൈ: ഭര്‍ത്താവിനെ തമാശപ്പേരുകള്‍ വിളിയ്‌ക്കുന്നതും അയാളുടെ താഴ്‌ന്ന വിദ്യാഭ്യാസത്തെ കളിയാക്കുന്നതും തെറ്റോ ക്രൂരതയോ അല്ലെന്ന്‌ മുംബൈ ഹൈക്കോടതി .

അതുമാത്രമല്ല ഭാര്യ ഇത്തരത്തില്‍ കളിയാക്കുന്നത്‌ വിവാഹമോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസ്‌ പിജെ മജുംദാര്‍, ജസ്‌ററിസ്‌ ആര്‍വി മോര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ ഈ വിധി പുറപ്പെടുവിച്ചത്‌.

പുനെ സ്വദേശിയായ 33കാരന്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിന്മേലാണ്‌ ഉത്തരവ്‌. ഇയാളുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്‌തിട്ടുണ്ട്‌.

2003ല്‍ വിവാഹിതനായ ഇയാള്‍ ഏതാണ്ട്‌ 20മാസങ്ങള്‍ മാത്രമേ ഭാര്യക്കൊപ്പം താമസിച്ചിട്ടുള്ളുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഭ്രാന്തനെന്നോ, പൊട്ടനെന്നോ ഒക്കെ ഭാര്യ വിളിച്ചാല്‍ അതില്‍ അസ്വസ്ഥനാവുകയോ ക്ഷുഭിതനാവുകയോ വേണ്ടതില്ലെന്നും കോടതി പറഞ്ഞു.

കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ചും ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഇടയില്‍, തമാശയും ദേഷ്യവും, ആക്ഷേപവും എല്ലാം ഉണ്ടാവുക സ്വാഭാവികമാണെന്ന്‌ പറഞ്ഞ കോടതി ഇതൊന്നും ക്രൂരതയായി പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

Monday, September 21, 2009

മാതൃത്വം വില്‍പ്പനയ്‌ക്കും വാടകയ്‌ക്കും

ജീവിതം വഴിമുട്ടുബോള്‍ മനുഷന്‍ എതു വഴിയില്‍ കാശ് ഉണ്ടാകാം എന്ന് ചിന്‍ദ്ധിക്കുന്നു അതാണ് ഇവി ടെയും സംഭവിക്കുന്നത്
രക്തദാനത്തിന്റെ പേരില്‍ രക്തം വിറ്റ്‌ ജീവിക്കുന്നവരുണ്ട്‌. ശരീരത്തിലെ വിലയേറിയ അവയവമായ കിഡ്‌നി വിറ്റ്‌ ജിവിക്കുന്നവരെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മാതൃത്വം വിറ്റ്‌ ജീവിക്കുന്നവരെക്കുറിച്ച്‌ വളരെ കുറച്ചുമാത്രമേ നമ്മള്‍ കേട്ടിട്ടുള്ളു.
അത്തരം കേട്ടുകേള്‍വികള്‍ സത്യമാണെന്ന്‌ നമ്മളില്‍ പലരും വിശ്വസിക്കുന്നുമില്ല. മകള്‍ക്കുവേണ്ടി അമ്മ കുഞ്ഞിനെ പ്രസവിച്ചുനല്‍കുന്നതും, കുഞ്ഞുങ്ങളുണ്ടാകാത്ത മകള്‍ക്കുവേണ്ടി അമ്മ അണ്ഡം സൂക്ഷിച്ചുവെയ്‌ക്കുന്നതുമെല്ലാം ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്‌.
എന്നാല്‍ മാതൃത്വം വിറ്റ്‌ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരു പുതിയ വിഭാഗം ഇന്ത്യയില്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞു. വിശുദ്ധമെന്നും അനുഗ്രഹീതമെന്നും പറയുന്ന മാതൃത്വം വില്‍ക്കുന്നത്‌ സത്‌കക്കര്‍മ്മമാണോ? കുട്ടികളില്ലാത്തവര്‍ക്കും സ്വന്തം കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടി സ്വന്തം ഗര്‍ഭപാത്രം നല്‍കുകയോ അണ്ഡം ദാനം നല്‍കുകയോ ചെയ്യുന്നത്‌ തെറ്റായിരിക്കില്ല. പക്ഷേ അതിന്‌ കൂലി പറഞ്ഞു വാങ്ങുമ്പോള്‍ അതിനെ ദാനമെന്ന്‌ പറയാനൊക്കുമോ?
വിശ്വസിക്കാമെങ്കിലും എവിടേയോ ഒരു അവിശ്വാസ്യത തോന്നുന്നില്ലേ?. പക്ഷേ പകല്‍വെളിച്ചം പോലെ യാഥാര്‍ത്ഥ്യമായ അനുഭവവുമായാണ്‌ ദില്ലി സ്വദേശിനി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്‌. ഇങ്ങനെ മാതൃത്വം വിറ്റ് ജീവിയ്‌ക്കാന്‍ തുടങ്ങിയിരിക്കുകയാണ്‌ ഇരുപത്തിയാറുകാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ ഈ ഇവര്‍ . ഈ രണ്ടുപേര്‍ക്കല്ലാതെ ലോകത്തിന്‍റെ ഏതോകോണില്‍ വളരുന്ന മറ്റാറുകുട്ടികളുടെ കൂടി മാതാവാണ്‌ ഇവര്‍ . കാരണം പുറത്തുനിന്നുള്ള ആളുകള്‍ക്കായി ആറു തവണ ഇവര്‍ തന്റെ അണ്ഡം ദാനം ചെയ്‌തുകഴിഞ്ഞു.
ഇപ്പോള്‍ ഇത്‌ ഇവരുടെ വരുമാനമാര്‍ഗ്ഗമാണ്‌. ഇതു ഇനിയും തുടരാന്‍ ആന്നു ഇവരുടെ പ്ലാന്‍
ഒരു തവണ അണ്ഡങ്ങള്‍ കൊടുത്താല്‍ 20000 രൂപ ഇവര്‍ വാങുന്നത്.സാമ്പത്തിക പ്രശ്‌നം തന്നെയാണ്‌ പ്രധാന കാരണം.ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്ക്‌ കൊടുക്കുകയും അണ്ഡങ്ങള്‍ ദാനം നല്‍കുകയും ചെയ്യുന്നത്‌ രഹസ്യമായെങ്കിലും സാര്‍വ്വത്രികമാകുന്നതിന്‌ മുമ്പ്‌ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമുണ്ട്‌. ഗര്‍ഭപാത്രങ്ങള്‍ വടകയ്‌ക്ക്‌ കൊടുക്കുന്നത്‌ ധാര്‍മ്മികതയ്‌ക്ക്‌ നിരക്കുന്നതാണോയെന്ന ചോദ്യം മലയാളിയുടെ മനസ്സില്‍ ആദ്യം തൊടുത്തുവിട്ടത്‌ ഈ ചിത്രമാണ്‌, സിബി മലയില്‍ സംവിധാനം ചെയ്‌ത ദശരഥം
കുഞ്ഞിനെ സ്വന്തമാക്കാന്‍ കൊതിച്ച്‌ ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത അവിവാഹിതനായ നായകന്‍. കുഞ്ഞ്‌ ജനിച്ച്‌‌ കഴിഞ്ഞപ്പോള്‍ അതിനെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞുകരയുന്ന ഗര്‍ഭപാത്രത്തിന്റെ ഉടമസ്ഥ. കുഞ്ഞെന്ന തന്റെ സ്വപ്‌നം ഉപേക്ഷിച്ച്‌ ഗര്‍ഭപാത്രത്തിന്‌ നല്‍കിയ വാടക തിരിച്ചുവാങ്ങാതെ മാതൃത്വത്തിന്‌ മുന്നില്‍ പരാജയം സമ്മതിയ്‌ക്കുന്ന നായകന്‍.
പതിനെട്ടുവര്‍ഷം മുമ്പ്‌ മലയാളികള്‍ കണ്ടിറങ്ങിയ ഈ ക്ലൈമാക്‌സ്‌ ഇന്ന്‌ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നവരോ നല്‍കുന്നവരോ അഭിമുഖീകരിയ്‌ക്കുന്നുണ്ടാകുമോ.

Sunday, September 13, 2009

ദൈവ്വത്തിന്റെ സ്വന്തം നാടേ.................

തിരുവനന്തപുരം: ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരത്ത്‌ കോണ്‍ഗ്രസ്‌ പ്രാദേശിക നേതാവ്‌ എക്‌സൈസ്‌ വകുപ്പിന്റെ പിടിയിലായി.

ഡിസിസി അംഗം ജെ മോസസാണ്‌ 20 കുപ്പി മദ്യവുമായി പിടിയിലായത.്‌ വന്‍ വില വരുന്ന ഇറക്കുമതി ചെയ്‌ത വിദേശമദ്യവുമായി തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത്‌ വെച്ചാണ്‌ മോസസിനെ എക്‌സൈസ്‌ വകുപ്പ്‌‌ പിടിച്ചത്‌.

ഇയാള്‍ സ്ഥിരമായി വിദേശമദ്യം അനധികൃതമായി കടത്തുന്ന സംഘത്തിലെ അംഗമാണെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.
ഇതും ഒരു അത്ഭുതം ആണ് സാതാരണയായി നമ്മുടെ എക്‌സൈസ്‌ വകുപ്പ്‌ ഇതു ഒതുക്കുകയാണ് പതിവ്‌ ഇതു എന്താണാവോ...........
ആ.... കാത്തിരുന്നു കാണാം ചിലപ്പോള്‍ ഈ പിടിച്ച മദ്യം നാളെ പച്ചവെള്ളം അയ്യി കൂടെന്നില്ല
നമ്മുടെ ഓഫീസെര്‍സര്‍ ആടിനെ പട്ടി ആക്കുന്നവര്‍ അല്ലെ...............

ദ്വീപ്‌ എവിടെ?

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയ്‌ക്കടുത്ത്‌ ഉള്‍ക്കടലിലെ ഒരു ദ്വീപ്‌ ഏതാനും വര്‍ഷങ്ങളായി കാണാനില്ലെന്ന്‌ പരതി. ഗള്‍ഫ്‌ ഓഫ്‌ മെക്‌സിക്കോയിലെ യുകാറ്റന്‍ തീരത്തുള്ള ബെര്‍മിജ ദ്വീപാണ്‌ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട്‌ തെളിവൊന്നും അവശേഷിപ്പിയ്‌ക്കാതെ കാണാതയിരിക്കുന്നത്‌. വന്‍ എണ്ണനിക്ഷേപമുള്ള ദ്വീപ്‌ കാണാതായ സംഭവം മെക്‌സിക്കോയില്‍ പുതിയ വിവാദത്തിന്‌ തിരികൊളുത്തിയിരിക്കുകയാണ്‌. എണ്ണ ഖനനത്തിനുള്ള പുതിയ കരാറില്‍ മെക്‌സിക്കോയും അമേരിക്കയും ഒപ്പുവെക്കാനിരിക്കെയാണ്‌ ദ്വീപ്‌ കാണാതായത്

Thursday, September 10, 2009

ജ്വല്ലറിയില്‍ മീശനിരോധനം


ദുബായ്: യുഎഇയിലെ ആലൂക്കാസ് ജ്വല്ലറിയില്‍ താടിരോമത്തിനും മീശക്കും നിരോധനം.

തങ്ങളുടെ ജോലിക്കാരോട് താടിയും മീശയും നീക്കം ചെയ്യാന്‍ ജ്വല്ലറി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് മാതൃകയായി ജ്വല്ലറി മാനേജിംഗ് ഡയറക്ടറുംക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്.

ജോലിക്കാരില്‍ 100ളം പേര്‍ ഇപ്പോള്‍ത്തന്നെ അധികൃതരുടെ ഉത്തരവ് അനുസരിച്ചു കഴിഞ്ഞു. ഇക്കാര്യം അനുസരിക്കണമോയെന്ന കാര്യത്തെ കുറിച്ച് മറ്റു ജീവനക്കാരുടെ ഇടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിബന്ധന വച്ചതെന്ന് ജ്വല്ലറി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ആലുക്കാസ് ജ്വല്ലറിക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 2500ഓളം ജോലിക്കാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.

Wednesday, September 9, 2009

പോലീസ് കഥകള്‍


ഒരിക്കല്‍ ലോക രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു മത്സരം സംഘടിപ്പിച്ചു
മത്സരം ഇതായിരുന്നു ഒരു ഗോര വനത്തില്‍ ചെന്ന് ഒരു വലിയ സിംഹത്തിനെ പിടിച്ചു കൊണ്ടു വരിക...
ആത്യം ചൈനയുടെ ഊഴം ആയിരുന്നു അവര്‍ കാട്ടില്‍ ചെന്ന് ഒരു സിംഹത്തിനെ പിടിച്ചു കൊണ്ടുവന്നു .....
അടുത്തത്‌ അമേരിക്കയുടെ ഊഴം ആയിരുന്നു അവര്‍ കാട്ടില്‍ ചെന്ന് ചൈനയുടെതിനേക്കാള്‍ വലിയ ഒരു സിംഹത്തിനെ പിടിച്ചു കൊണ്ടുവന്നു........... അടുത്തത്‌ ഇന്ത്യയുടെ അഭിമാനമായ കേരളപോലീസ് ആയിരുന്നു
അവര്‍ സിംഹത്തിനെ പിടിക്കാനായി കാട്ടിനുള്ളിലേക്ക്‌ കടന്നു.....................
ഒരു ദിവസം .കഴിഞ്ഞു............... രണ്ടു ദിവസം കഴിഞ്ഞു.......................കാട്ടില്‍ പോയ കേരള പോലിസിനെ കാണുന്നില്ല, അവസാനം എല്ലാവരും കൂടി കാട്ടില്‍ കേരള പോലീസിനെ തിരഞ്ഞു പോയി അവസാനം അവര്‍ കേരള പോലീസിനെ കണ്ടപ്പോള്‍...........................അവര്‍ ഒരു കരടിയെ മരത്തില്‍ കെട്ടിയിട്ട് കൂബിനിട്ടു ഇടിക്കുന്നു എന്നിട്ട് കൂടെ ഒരു ചോദ്യവും ...............................................
സത്യം പറയടയാ................................
നീ ............. അല്ലെ സിംഹം.....................................

ഒരു ഡോളറിന്‌ ഒരു ചുടുചുംബനം!!


മെല്‍ബണ്‍: സാമ്പത്തികമാന്ദ്യത്തിന്റെ ഇക്കാലത്ത്‌ ഏത്‌ ബിസിനസും ആരംഭിക്കുമ്പോള്‍ ആരും രണ്ടാമതൊന്ന്‌ ചിന്തിയ്‌ക്കും. പച്ചപിടിക്കുമോ അതോ പൊളിയുമോ.

എന്തായാലും ആരും ആത്മവിശ്വാസത്തോടെ പുതുയ സംരംഭങ്ങളൊന്നും തുടങ്ങാനിടയില്ല. എന്നാലിതാ ആസ്‌ത്രേലിയയിലെ ഒരു യുവാവ്‌ വളരെ ആത്മവിശ്വാസത്തോടെ അതിനൂതനമായ ഒരു ബിസിനസ്‌ തുടങ്ങിയിരിക്കുന്നു.

രണ്ടാഴ്‌ചമാത്രമേ ആയുള്ള ഈ ബിസിനസ്‌ തുടങ്ങിയിട്ട്‌. വമ്പന്‍ കെട്ടിടത്തില്‍ വലിയ സെറ്റപ്പിലാണ്‌ ബിസിനസെന്ന്‌ തെറ്റിദ്ധരിക്കരുത്‌. ഇത്‌ വെറുമൊരു വഴിയോരക്കച്ചവടം. പക്ഷേ കച്ചവടം നടത്തുന്നതെന്താണെന്ന്‌ കേട്ടാല്‍ ആരും ഒന്ന്‌ അന്തിച്ചുപോകും. ചുംബനം. അതാണ്‌ കച്ചവടം.

ഇരുപത്തിനാലുകാരനായ ലാച്‌ലാന്‍ ക്രിസ്റ്റിയാണ്‌ ചുംബനക്കച്ചവടം തുടങ്ങിയിരിക്കുന്നത്‌. മെല്‍ബണ്‍ നഗരത്തിലെ ക്യൂന്‍ വിക്ടോറിയ കെട്ടിടത്തിന്‌ സമീപത്തിരുന്നാണ്‌ ക്രിസ്റ്റി ബിസിനസ്‌ നടത്തുന്നത്‌. ഒരു ഡോളര്‍ നിരക്കിലാണ്‌ ചുംബനം വില്‍ക്കുന്നത്‌. തുടക്കമായതിനാല്‍ ദിവസം അഞ്ചോ പത്തോ ഡോളര്‍ മാത്രമേ ഒക്കുന്നുള്ളുവെന്നാണ്‌ ക്രിസ്‌റ്റി പറയുന്നത്‌.

പക്ഷേ ഈ ബിസിനസ്‌ പച്ചപിടിക്കുമെന്ന നല്ല ആത്മവിശ്വാസത്തിലാണ്‌ കക്ഷി. പുതിയ ബിസിനസല്ലേ പരിചയിച്ചുവരാന്‍ ആളുകള്‍ കുറച്ച്‌ സമയമെടുക്കും എന്നാണ്‌ ക്രിസ്റ്റി പറയുന്നത്‌. ക്രിസ്റ്റിയെ സംബന്ധിച്ച്‌ ഇതൊരു വെറും ബിസിനസല്ല ഒരു സാമൂഹിക പരീക്ഷണം കൂടിയാണ്‌.

ഇത്തരമൊരു ബിസിനസിനോട്‌ ആളുകള്‍ എങ്ങനെ പ്രതികരിക്കുമെന്നറിയുകയാണ്‌ തന്റെ പ്രധാന ലക്ഷ്യമെന്ന്‌ ക്രിസ്റ്റി പറയുന്നു. ചുംബനം മനോഹരമായ ഒരു അനുഭവമാണ്‌. ചുംബനത്തിലൂടെ തെറ്റായ സാമൂഹ്യ കാഴ്‌ചപ്പാടുകളെ തച്ചുടയ്‌ക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുകയെന്ന ദൗത്യമാണ്‌ ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്‌- ക്രിസ്‌റ്റി പറയുന്നു.

ചുംബനം വാങ്ങാന്‍ സ്‌ത്രീകള്‍ മുന്നോട്ടുവരുന്നുണ്ടെങ്കിലും ചുണ്ടോടുചുണ്ടുചേര്‍ത്ത്‌ ചുംബിക്കാന്‍ ഇവര്‍ ധൈര്യം കാണിക്കുന്നില്ലെന്ന്‌ ക്രിസ്റ്റി പരാതി പറയുന്നു. മാത്രമല്ല ചിലര്‍ ചുംബനം വാങ്ങാതെ പണം തന്നിട്ടുപോവുകയാണെന്നും ഇദ്ദേഹം പറയുന്നു.

എന്തായാലും ധൈര്യമുള്ള തരുണികള്‍ മുന്നോട്ടുവരുമെന്നുതന്നെയാണ്‌ ക്രിസ്‌റ്റിയുടെ പ്രതീക്ഷ. ഇനി വല്ല കാമുകിമാരെയും ഒപ്പിച്ചെടുക്കാനുള്ള ഏര്‍പ്പാടാണോ ഇതെന്ന്‌ ചോദിച്ചാല്‍ അല്ലേയല്ലെന്നാണ്‌ ക്രിസ്‌റ്റി പറയുക. ലക്ഷ്യം സാമൂഹിക നവോത്ഥാനം മാത്രം.

ഫ്രീ ഹഗ്‌ മൂവ്‌മെന്റിന്റെ പ്രചാരകന്‍ ജുവാന്‍ മാന്‍ ആണ്‌ ക്രിസ്റ്റിയുടെ പ്രചോദനം. 2004ല്‍ സിഡ്‌നിയിലെ പിറ്റിസെന്റ്‌മാളില്‍ തുടങ്ങിയ ഇദ്ദേഹത്തിന്റെ സൗജന്യ ആലിംഗനം ഫ്രീ ഹഗ്‌ മൂവ്‌മെന്റ്‌ എന്ന പേരില്‍ പിന്നീട്‌ വലിയ പ്രസ്‌താനമായി വളര്‍ന്നിരുന്നു.
(ഒരു മെയില്‍ വഴി കിട്ടിയത്‌ )

Tuesday, September 8, 2009

മൊബൈല്‍ ദുരുപയോഗം തടയാന്‍

മനുഷ്യന്റെ നിലനില്‍പ്പിന് ചില അലിഖിത നിയമങ്ങളുണ്ട്. ഈ അലിഖിത നിയമങ്ങള്‍ക്ക് മാറി തുടങ്ങുമ്പോള്‍ മനുഷ്യന്റെ ആസ്ഥിത്വം തന്നെ നഷ്‌ടപ്പെടും. മനുഷ്യന്‍ മാറുന്നതിന് അനുസരിച്ച് അല്ലങ്കില്‍ പുരോഗതി ഉണ്ടാകുന്നതിന് അനുസരിച്ച് അലിഖിത നിയമങ്ങള്‍ സമൂഹത്തില്‍ മാറുന്നുണ്ടെങ്കിലും ലിഖിത നിയമങ്ങള്‍ പലതും മാറ്റങ്ങള്‍ക്ക് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. നിയമ നിര്‍മ്മാണ സഭകള്‍ക്ക് ഇതില്‍ താല്‌പര്യം ഇല്ല എന്നതാണ് ഇതിന് കാരണം. സമൂഹത്തിന് അല്ലങ്കില്‍ ലോകത്തിന് ഉണ്ടാകുന്ന പുരോഗതിക്കനുസരിച്ച് നിയമവും മാറേണ്ടിയിരിക്കുന്നു.

ഉദാഹരണത്തിന് ഇന്ത്യയില്‍ ശൈശവ വിവാഹം നിരോധിച്ചിട്ട് വര്‍ഷങ്ങളായി. പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ട് വയസാക്കിയിട്ട് ഇരുപത്തഞ്ചോളം വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും നമ്മുടെ നിയമം അനുസരിച്ച്, പതിനഞ്ച് വയസ് കഴിഞ്ഞ ഭാര്യയുമായിനടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമല്ല. ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിയമപുസ്തകത്തില്‍ നിന്ന് ഇത് നീക്കം ചെയ്തിട്ടില്ല. നിയമനിര്‍മ്മാണ സഭകളില്‍ ഇരിക്കുന്നവര്‍ക്ക് നിയമങ്ങളെക്കുറിച്ച് ഒരു അവഗാഹവും ഇല്ല. അറിവുള്ളവര്‍ അതിന് ശ്രമിക്കാറുമില്ല. ഈ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌ക്കരിക്കേണ്ടത് ഇന്നിന്റെ ആവിശ്യകതയാണ്.

ഇപ്പോള്‍ നിയമങ്ങള്‍ക്ക് ഒരു കുറവും ഇല്ല. നിയമങ്ങള്‍ പാലിക്കപ്പെടേണ്ടതല്ല, ലംഘിച്ചാലും തകരാറില്ല എന്ന വിചാരം പൊതുവേ എല്ലാപേര്‍ക്കും ഉണ്ട്. നിയമങ്ങളെക്കാള്‍ ഇവിടെ ആവശ്യം ബോധവത്‌ക്കരണമാണ്. മറ്റ് പലതിനേയും പോലെ മൊബൈല്‍ ഫോണുകളുടെ ഉപയോഗത്തെക്കുറിച്ചും ഇത് വേണം. ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം.

പക്ഷേ ഇനി ചര്‍ച്ചയല്ല ആവശ്യം. ബോധവത്ക്കരണവും നടപടികളും ആണ്. കൊച്ചുകേരളത്തിന്റെ കാര്യം തന്നെ നോക്കൂ. മൊബൈല്‍ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് ഉയരുകയാണ്. നഗരമന്നോ ഗ്രാമമെന്നോ വ്യത്യാസം ഇതിനില്ല. ഇവയില്‍ ഉള്‍പെട്ടിരിക്കുന്നത് ഏറെയും കുട്ടികള്‍ ആണ്. അറിവില്ലായ്മ കൊണ്ടാണ് ഈ കുറ്റകൃത്യങ്ങളില്‍ അവര്‍ ഉള്‍പ്പെടുന്നത് എന്ന് പറയാനാവില്ല. പിന്നെ എന്തുകൊണ്ട് കുട്ടികള്‍ ഇതില്‍ പെട്ടുപോകുന്നു?

അതിനുമുമ്പ് എന്തെല്ലാമാണ് മൊബൈല്‍ കുറ്റകൃത്യങ്ങള്‍ എന്ന് നോക്കാം.

മൊബൈല്‍ കുറ്റകൃത്യങ്ങള്‍

മറ്റുള്ളവരെ അപകീര്‍ത്തിപെടുത്താന്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അത് കുറ്റകരമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ‘അശ്ലീല‘കരമായ എന്ത് കണ്ടന്റും (അശ്ലീല സന്ദേശങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ) മറ്റൊരാള്‍ക്ക് അയക്കുന്നത് കുറ്റകരമാണ്. പരാതിക്കാരന്‍ ഉണ്ടങ്കിലേ ഇത് കുറ്റകൃത്യങ്ങളുടെ പരിധിയില്‍ പെടുന്നുള്ളു എന്നത് വാസ്തവം. പരാതികള്‍ ഇല്ലാതെ നടപടി എടുക്കാന്‍ കഴിയില്ലല്ലോ?

മറ്റുള്ളവരെ ശല്യപ്പെടുത്താന്‍ നിരന്തരം ‘മിസ്‌ഡ് കാള്‍’ ചെയ്യുന്നതും കുറ്റം തന്നെ. അതിന് പരാതി കിട്ടിയാലും ‘ മിസ്‌ഡ് കാളുകാരന്റെ’ രണ്ടു ദിവസം പോലീസ് സ്റ്റേഷനില്‍ ‘മിസ്‘ ആവും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ കണക്ഷന്‍ ആരുടെ പേരിലാണ്, അവരായിരിക്കും ആദ്യം കുടുങ്ങുക.

എന്തുകൊണ്ട് കുട്ടികള്‍ മൊബൈല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു?

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കിട്ടുന്ന ഉത്തരങ്ങളെല്ലാം കൂടി അപഗ്രഥിച്ചാല്‍ കിട്ടുന്ന ഒറ്റ ഉത്തരം ഇങ്ങനെ ആയിരിക്കും. “മാനസിക സംതൃപ്‌തി”. തങ്ങളുടെ കൂട്ടുകാരുടെ മുന്നില്‍ തങ്ങള്‍ വലിയ ആളുകള്‍ ആണന്ന് കാണിച്ച് അവരുടെ മുന്നില്‍ ‘ഒരു ഷൈനിംങ്ങ് ‘ നടത്തുന്നതിനു വേണ്ടിയാണ് കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ച് കുറ്റകരമായ കാര്യങ്ങള്‍ ചെയ്യുന്നത്.

കൃത്യം എന്തുമാത്രം കുറ്റകരമാണന്ന് അവരപ്പോള്‍ ചിന്തിക്കുന്നില്ല. ഒരു പെണ്‍കുട്ടിയുടെ നഗ്നത ഏതെങ്കിലും തരത്തില്‍ തന്റെ മൊബൈലില്‍ പകര്‍ത്തുമ്പോള്‍ ഒരുവന്റെ മനസില്‍ ഉണ്ടാകുന്ന മാനസിക വിചാരം ഈ ഫോട്ടോ/ക്ലിപ്പിംങ്ങ് ഉപയോഗിച്ച് തന്റെ കൂട്ടുകാരുടെ മുന്നില്‍ തനിക്ക് ഹീറോ ആവാം എന്നതായിരിക്കും. തന്റെ ചുറ്റും ഈ ക്ലിപ്പിംങ്ങ് /ഫോട്ടോ കാണാന്‍ എത്തുന്ന കൂട്ടുകാരുടെ മുന്നില്‍ അല്പ‌നേരത്തേക്കെങ്കിലും താനൊരു ‘താരം’ ആകുമെന്ന് അവനറിയാം.

മറ്റുള്ളവരുടെ മുന്നില്‍ ആളാകുന്നതിനു വേണ്ടി മാത്രം പകര്‍ത്തുന്ന ഈ ക്ലിപ്പിംങ്ങുകള്‍ മറ്റുള്ള ഫോണുകളിലേക്ക് പകര്‍ത്തപെടാന്‍ വളരെക്കുറച്ച് സമയം മാത്രമേ വേണ്ടി വരുന്നുള്ളു. വൈകാതെ തന്റെയും വീട്ടുകാരുടേയും ഇമേജ് സീറോ ആവുമെന്ന് അവന്‍ ഓര്‍ക്കുന്നില്ല.

തങ്ങളുടേ സേവനം പ്രയോജനപ്പെടുത്തൂന്ന എല്ലാ ഉപഭോക്താക്കളുടേയും സന്ദേശ വിവരങ്ങള്‍ സേവനദാതാക്കള്‍ തങ്ങളുടെ സെര്‍വറില്‍ സൂക്ഷിച്ചു വയ്ക്കുന്നുണ്ട്. ഇത് എപ്പോഴും ഓര്‍ക്കുക.

എന്തുകൊണ്ട് കുട്ടികളെ മറ്റുള്ളവര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു?


ഒരു പെണ്‍കുട്ടി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച ഒരാണ്‍‌കുട്ടിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിടിച്ചു. കവലയിലെ ചേട്ടന്മാര്‍ പറഞ്ഞിട്ടാണത്രെ ക്യാമറാ മാനായത്. ഇത് പകര്‍ത്തി കൊടുത്താല്‍ അവന് കിട്ടുന്നത് ഒരു സിനിമാകാണാനുള്ള കാശ്. ഈ ചിത്രങ്ങള്‍ പകര്‍ത്തുന്നതോടെ ‘ക്യാമറമാന്റെ’ ചുമതല തീര്‍ന്നു. പിന്നീടെല്ലാം ചെയ്യുന്നത് ‘ചേട്ടന്മാരാണ്’. ചേട്ടന്മാര്‍ക്ക് ഈ ചിത്രങ്ങള്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ‘കുട്ടി ക്യാമറമാന് ‘ ചിന്തിക്കാ‍നുള്ള ശേഷി ഉണ്ടാവുകയില്ല. പിടിക്കപെട്ടാല്‍ ചേട്ടന്മാര്‍ക്ക് നിഷ്‌പ്രയാസം ഊരിപ്പോരാനും സാധിക്കും.

പെണ്‍കുട്ടികള്‍ എന്തുകൊണ്ട് മൊബൈല്‍ വലകളില്‍ കുരുങ്ങുന്നു?


1. സമൂഹത്തിന്റെ മാറ്റം അനുസരിച്ച് കുടുംബങ്ങളിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. കൂട്ടുകുടുംബങ്ങളില്‍ നിന്ന് മാതാ പിതാക്കളും ഓന്നോ രണ്ടോ മക്കളും എന്ന അണുകുടുംബരീതിയിലേയ്ക്ക് നമ്മള്‍ മാറി. മാതാപിതാക്കള്‍ ജോലിക്കായി പോകുന്നതോടെ കുട്ടികള്‍ ഒറ്റപെട്ട അവസ്ഥയിലേക്ക് മാറുന്നു. (ഒറ്റപെടുന്നില്ലങ്കിലും തങ്ങള്‍ ഒറ്റപെട്ടുപോയി എന്ന തോന്നലിലേക്ക് കുട്ടികള്‍ എത്തുന്നു.). മാതാപിതാക്കളുടെ അമിത പ്രതീക്ഷകള്‍ കുട്ടികളില്‍ അടിച്ചേല്പിക്കപെടുമ്പോള്‍ ഒരാശ്രയം അവര്‍ തേടുന്നു. പെണ്‍കുട്ടികളാവുമ്പോള്‍ അവര്‍ക്ക് വീടിനു വെളിയില്‍ പോയി മറ്റുള്ളവരോട് ഇടപഴകാനും, തങ്ങളുടെ ദുഃഖങ്ങള്‍ ‘ഷെയര്‍’ ചെയ്യാനുള്ള സാ‍ഹചര്യങ്ങളും കുറവായിരിക്കും. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ‘മിസ്‌ഡ് കാളിലെ’ കാണാമറയത്തുകാരനോട് അവര്‍ കൂട്ടുകൂടും.

2. കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയുടെ മുന്നില്‍ ദൈവദൂതനായി പ്രത്യക്ഷപെടുന്നവന്‍ അവളോട് സൌഹൃദം സ്ഥാപിച്ച് മൊബൈല്‍ നല്‍കി പിന്മാറും. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കാത്ത സംരക്ഷണം ‘ദൈവദൂതനി’ല്‍ നിന്ന് ലഭിക്കുമെന്ന് സ്വപ്നം കണ്ടു തുടങ്ങുന്ന പെണ്‍കുട്ടി അയാളോട് കൂടുതല്‍ അടുക്കുന്നതോടെ അവളെ ‘നാശനരകത്തില്‍’ നിന്ന് രക്ഷിക്കാന്‍ തയ്യാറാകും. കൂടുതല്‍ നാശത്തിലേക്ക് തള്ളിവിട്ട് ‘ദൈവദൂതന്‍’ രക്ഷപെടുകയും ചെയ്യും.

3. മുന്‍പ് ഒരിയ്ക്കല്‍ സൂചിപ്പിച്ചതുപോലെ തങ്ങള്‍ ഒരിയ്ക്കലും ചിന്തിക്കാത്തതരത്തിലുള്ള ചതിയിലൂടെ പെണ്‍കുട്ടികള്‍ മൊബൈല്‍ ദുരന്തങ്ങളില്‍ പെട്ടുപോകുന്നു.

കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാം?

കേരളത്തിലെ സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും അത് കര്‍ശനമായി നടപ്പാക്കാന്‍ ഒരു സ്കൂളിനും കഴിഞ്ഞിട്ടില്ല. സി.ബി.എസ്.സി സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിച്ചു കൊണ്ട് ഉത്തരവിറങ്ങിയെങ്കിലും ആ ഉത്തരവിലും അവ്യക്തതയുണ്ട്.

ഉത്തരവുകളോ അറിയിപ്പ് ബോര്‍ഡുകളോ അല്ല നമുക്കാവശ്യം. സ്കൂളുകളില്‍ മൊബൈല്‍ നിരോധിച്ചു കൊണ്ടുള്ള ബോര്‍ഡ് വച്ചതുകൊണ്ട് കാര്യമില്ല. കര്‍ശനമായി തന്നെ മൊബൈല്‍ ഫോണുകള്‍ സ്കൂള്‍ കോളേജുകളില്‍ നിരോധിക്കണം. ക്ലാസെടുക്കാന്‍ വരുന്ന അദ്ധ്യാപകര്‍ മൊബൈല്‍ ഫോണുമായി ക്ലാസില്‍ വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ സ്കൂളിലോ കോളേജിലോ കൊണ്ടുവരാന്‍ പാടില്ല എന്ന് എങ്ങനെ പറയും??

പലകുട്ടികളും ഹോസ്റ്റലുകളില്‍ നിന്നാണ് പഠിയ്ക്കുന്നത്. വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ ഇവരുടെ കൈയില്‍ ഫോണില്ലാതെ പറ്റുമോ? സ്കൂള്‍/കോളേജ് കാമ്പസുകളില്‍ ഫോണ്‍ നിരോധിക്കുകയും ഹോസ്റ്റലുകളില്‍ അനുവദിയ്ക്കുകയുമാവാം. ഹോസ്റ്റലുകളില്‍ ഉപയോഗിക്കുന്ന ഫോണുകള്‍ അടിസ്ഥാന സൗകര്യം മാത്രമുള്ള മൊബൈല്‍ ഫോണുകളാണെന്ന് ഉറപ്പ് വരുത്തണം.

ആര്‍ക്കൊക്കെ (കുട്ടികളുടെ) മൊബൈല്‍ ദുരുപയോഗം തടയാം


രക്ഷകര്‍ത്താക്കളുടെ പങ്ക്

1. കുട്ടികളുടെ മൊബൈല്‍ ദുരുപയോഗം തടയാന്‍ കഴിയുന്നത് അവരുടെ മാതാപിതാക്കള്‍ക്ക് തന്നെയാണ്. തങ്ങള്‍ വാങി നല്‍കുന്ന മൊബൈല്‍ ഫോണുകൊണ്ട് കുട്ടികള്‍ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയേണ്ടത് മാതാപിതാക്കളാണ്. തങ്ങളുടെ കുട്ടികള്‍ സെക്യൂരിറ്റി കോഡുകൊണ്ട് ഫോണിന് സംരക്ഷണം തീര്‍ത്തിട്ടുണ്ടങ്കില്‍ സംശയത്തിന്റെ തീപ്പൊരി അവരുടെ മനസില്‍ ഉണ്ടാവണം.

2. കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ഫോണ്‍ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അത്യാവശ്യമല്ലാത്ത സൗകര്യങ്ങള്‍ ഉള്ള ഫോണുകള്‍ നല്‍കാതിരിയ്ക്കുക.

3. കുട്ടി ഉപയോഗിക്കുന്ന സിം ആരുടെ പേരിലുള്ളതാണന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.

4. വീട്ടിലുള്ളപ്പോള്‍ കുട്ടി രഹസ്യമായി ഫോണ്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ആ സമയം തന്നെ അതിനെ കുറിച്ച് ചോദിക്കണം.

അദ്ധ്യാപകരുടെ പങ്ക്

1. വിദ്യാലയങ്ങളില്‍ കര്‍ശനമായി മൊബൈല്‍ നിരോധിയ്കണം.

2. മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ച് കുട്ടികളെ ബോധവത്ക്കരിയ്ക്കുക.

3. കുട്ടി വിദ്യാലയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുണ്ടങ്കില്‍ ആ കാര്യം മാതാപിതാക്കളെ അറിയിക്കണം.

4. എന്തെങ്കിലും തരത്തിലുള്ള മൊബൈല്‍ ദുരുപയോഗം ശ്രദ്ധയില്‍ പെടുകയാണങ്കില്‍ ബുദ്ധിപരമായ ഇടപെടലിലൂടെ അവയുടെ ഗൌരവത്തിന് ഒത്തവണ്ണം പ്രവര്‍ത്തിക്കണം. അത്യാവശ്യമെങ്കില്‍ നിയപപാലകരുടെ സഹായം തേടണം.

മൊബൈല്‍ സേവനദാതാക്കളുടെ പങ്ക്

1. ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ ശരിയായതാണന്ന് ഉറപ്പുവരുത്തുക.

2. അനാവശ്യമായും അസമയങ്ങളിലും നല്‍കുന്ന സൌജന്യങ്ങള്‍ നിര്‍ത്തലാക്കുക.

3. ഉപഭോക്താക്കളുടെ പേരു വിവരം തയ്യാറാക്കി തങ്ങളുടെ വൈബ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കുക. (ലാന്‍ഡ് ഫോണ്‍ നമ്പരുകള്‍ ഇപ്പോള്‍ ഇങ്ങനെ ലഭ്യമാണ് .) മൊബൈലില്‍ നിന്ന് വരുന്ന മിസ്‌ഡ് കോള്‍ ഉറവിടം പെട്ടന്ന് മനസിലാക്കാന്‍ ഇത് ഉപകാരമായിരിക്കും.

4. സ്റ്റുഡന്റ് സിമ്മുകള്‍ നല്‍കുമ്പോള്‍ മാതാപിതാക്കള്‍ വഴിമാത്രം നല്‍കുക. (BSNL സ്റ്റുഡന്റ് സിമ്മുകള്‍ക്ക് അപേക്ഷ സ്വീകരിക്കുമ്പോള്‍ രക്ഷകര്‍ത്താവിന്റെ സാനിധ്യവും ആവശ്യപ്പെടുന്നുണ്ട്.)

സര്‍ക്കാരിന്റെ പങ്ക്

1. മൊബൈല്‍ ദുരുപയോഗം തടയാന്‍ കര്‍ശനമായ നിയമങ്ങള്‍ സൃഷ്ടിക്കുക. അവ പാലിക്കപെടുന്നുണ്ടന്ന് ഉറപ്പാക്കുക.

2. വിദ്യാലയങ്ങളില്‍ ക്യാമറ ഫോണുകള്‍ നിരോധിക്കുക.

ഉപയോക്താക്കളുടെ പങ്ക്

1. തങ്ങളുടെ ഫോണുകള്‍ മറ്റാരും ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക.
2. സിം കാര്‍‍ഡോ ഫോണോ നഷ്ടപെട്ടാല്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആ സിം ബ്ലോക്ക് ചെയ്യുക.
3. മറ്റുള്ളവര്‍ക്ക് തങ്ങളുടെ പേരില്‍ കണക്ഷന്‍ എടുത്ത് നല്‍കാതിരിക്കുക.

കര്‍ശന നിയമങ്ങളോടൊപ്പം ബോധവത്‌ക്കരണവും ഉണ്ടെങ്കിലേ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗം തടയാന്‍ സാധിക്കൂ. സൈബര്‍ കുറ്റകൃത്യങ്ങളോടൊപ്പം മൊബൈല്‍ കുറ്റകൃത്യങ്ങളുടേയും എണ്ണം ഇന്ന് കൂടുകയാണ്. കുട്ടികളുടെ ജീവിതം ചതിക്കുഴികളില്‍ പെട്ട് ഹോമിയ്ക്കപ്പെടാതിരിയ്ക്കാന്‍ കണ്ണുതുറന്നുവയ്ക്കാം.