എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Monday, September 21, 2009

മാതൃത്വം വില്‍പ്പനയ്‌ക്കും വാടകയ്‌ക്കും

ജീവിതം വഴിമുട്ടുബോള്‍ മനുഷന്‍ എതു വഴിയില്‍ കാശ് ഉണ്ടാകാം എന്ന് ചിന്‍ദ്ധിക്കുന്നു അതാണ് ഇവി ടെയും സംഭവിക്കുന്നത്
രക്തദാനത്തിന്റെ പേരില്‍ രക്തം വിറ്റ്‌ ജീവിക്കുന്നവരുണ്ട്‌. ശരീരത്തിലെ വിലയേറിയ അവയവമായ കിഡ്‌നി വിറ്റ്‌ ജിവിക്കുന്നവരെക്കുറിച്ചും നമുക്കറിയാം. എന്നാല്‍ മാതൃത്വം വിറ്റ്‌ ജീവിക്കുന്നവരെക്കുറിച്ച്‌ വളരെ കുറച്ചുമാത്രമേ നമ്മള്‍ കേട്ടിട്ടുള്ളു.
അത്തരം കേട്ടുകേള്‍വികള്‍ സത്യമാണെന്ന്‌ നമ്മളില്‍ പലരും വിശ്വസിക്കുന്നുമില്ല. മകള്‍ക്കുവേണ്ടി അമ്മ കുഞ്ഞിനെ പ്രസവിച്ചുനല്‍കുന്നതും, കുഞ്ഞുങ്ങളുണ്ടാകാത്ത മകള്‍ക്കുവേണ്ടി അമ്മ അണ്ഡം സൂക്ഷിച്ചുവെയ്‌ക്കുന്നതുമെല്ലാം ഇതിനകം തന്നെ വാര്‍ത്തയായിട്ടുണ്ട്‌.
എന്നാല്‍ മാതൃത്വം വിറ്റ്‌ ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഒരു പുതിയ വിഭാഗം ഇന്ത്യയില്‍ രൂപാന്തരപ്പെട്ടുകഴിഞ്ഞു. വിശുദ്ധമെന്നും അനുഗ്രഹീതമെന്നും പറയുന്ന മാതൃത്വം വില്‍ക്കുന്നത്‌ സത്‌കക്കര്‍മ്മമാണോ? കുട്ടികളില്ലാത്തവര്‍ക്കും സ്വന്തം കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ക്കും വേണ്ടി സ്വന്തം ഗര്‍ഭപാത്രം നല്‍കുകയോ അണ്ഡം ദാനം നല്‍കുകയോ ചെയ്യുന്നത്‌ തെറ്റായിരിക്കില്ല. പക്ഷേ അതിന്‌ കൂലി പറഞ്ഞു വാങ്ങുമ്പോള്‍ അതിനെ ദാനമെന്ന്‌ പറയാനൊക്കുമോ?
വിശ്വസിക്കാമെങ്കിലും എവിടേയോ ഒരു അവിശ്വാസ്യത തോന്നുന്നില്ലേ?. പക്ഷേ പകല്‍വെളിച്ചം പോലെ യാഥാര്‍ത്ഥ്യമായ അനുഭവവുമായാണ്‌ ദില്ലി സ്വദേശിനി നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്‌. ഇങ്ങനെ മാതൃത്വം വിറ്റ് ജീവിയ്‌ക്കാന്‍ തുടങ്ങിയിരിക്കുകയാണ്‌ ഇരുപത്തിയാറുകാരിയും രണ്ടുകുട്ടികളുടെ അമ്മയുമായ ഈ ഇവര്‍ . ഈ രണ്ടുപേര്‍ക്കല്ലാതെ ലോകത്തിന്‍റെ ഏതോകോണില്‍ വളരുന്ന മറ്റാറുകുട്ടികളുടെ കൂടി മാതാവാണ്‌ ഇവര്‍ . കാരണം പുറത്തുനിന്നുള്ള ആളുകള്‍ക്കായി ആറു തവണ ഇവര്‍ തന്റെ അണ്ഡം ദാനം ചെയ്‌തുകഴിഞ്ഞു.
ഇപ്പോള്‍ ഇത്‌ ഇവരുടെ വരുമാനമാര്‍ഗ്ഗമാണ്‌. ഇതു ഇനിയും തുടരാന്‍ ആന്നു ഇവരുടെ പ്ലാന്‍
ഒരു തവണ അണ്ഡങ്ങള്‍ കൊടുത്താല്‍ 20000 രൂപ ഇവര്‍ വാങുന്നത്.സാമ്പത്തിക പ്രശ്‌നം തന്നെയാണ്‌ പ്രധാന കാരണം.ഗര്‍ഭപാത്രങ്ങള്‍ വാടകയ്‌ക്ക്‌ കൊടുക്കുകയും അണ്ഡങ്ങള്‍ ദാനം നല്‍കുകയും ചെയ്യുന്നത്‌ രഹസ്യമായെങ്കിലും സാര്‍വ്വത്രികമാകുന്നതിന്‌ മുമ്പ്‌ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമുണ്ട്‌. ഗര്‍ഭപാത്രങ്ങള്‍ വടകയ്‌ക്ക്‌ കൊടുക്കുന്നത്‌ ധാര്‍മ്മികതയ്‌ക്ക്‌ നിരക്കുന്നതാണോയെന്ന ചോദ്യം മലയാളിയുടെ മനസ്സില്‍ ആദ്യം തൊടുത്തുവിട്ടത്‌ ഈ ചിത്രമാണ്‌, സിബി മലയില്‍ സംവിധാനം ചെയ്‌ത ദശരഥം
കുഞ്ഞിനെ സ്വന്തമാക്കാന്‍ കൊതിച്ച്‌ ഒരു സ്‌ത്രീയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത അവിവാഹിതനായ നായകന്‍. കുഞ്ഞ്‌ ജനിച്ച്‌‌ കഴിഞ്ഞപ്പോള്‍ അതിനെ വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞുകരയുന്ന ഗര്‍ഭപാത്രത്തിന്റെ ഉടമസ്ഥ. കുഞ്ഞെന്ന തന്റെ സ്വപ്‌നം ഉപേക്ഷിച്ച്‌ ഗര്‍ഭപാത്രത്തിന്‌ നല്‍കിയ വാടക തിരിച്ചുവാങ്ങാതെ മാതൃത്വത്തിന്‌ മുന്നില്‍ പരാജയം സമ്മതിയ്‌ക്കുന്ന നായകന്‍.
പതിനെട്ടുവര്‍ഷം മുമ്പ്‌ മലയാളികള്‍ കണ്ടിറങ്ങിയ ഈ ക്ലൈമാക്‌സ്‌ ഇന്ന്‌ ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കുന്നവരോ നല്‍കുന്നവരോ അഭിമുഖീകരിയ്‌ക്കുന്നുണ്ടാകുമോ.

No comments: