
ദുബായ്: യുഎഇയിലെ ആലൂക്കാസ് ജ്വല്ലറിയില്‍ താടിരോമത്തിനും മീശക്കും നിരോധനം.
തങ്ങളുടെ ജോലിക്കാരോട് താടിയും മീശയും നീക്കം ചെയ്യാന്‍ ജ്വല്ലറി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാര്‍ക്ക് മാതൃകയായി ജ്വല്ലറി മാനേജിംഗ് ഡയറക്ടറുംക്ലീന്‍ ഷേവ് ചെയ്തിട്ടുണ്ട്.
ജോലിക്കാരില്‍ 100ളം പേര്‍ ഇപ്പോള്‍ത്തന്നെ അധികൃതരുടെ ഉത്തരവ് അനുസരിച്ചു കഴിഞ്ഞു. ഇക്കാര്യം അനുസരിക്കണമോയെന്ന കാര്യത്തെ കുറിച്ച് മറ്റു ജീവനക്കാരുടെ ഇടയില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരമൊരു നിബന്ധന വച്ചതെന്ന് ജ്വല്ലറി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ഭാഗമായ ആലുക്കാസ് ജ്വല്ലറിക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളിലായി 2500ഓളം ജോലിക്കാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണ്.
No comments:
Post a Comment