എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Wednesday, September 23, 2009

ഭര്‍ത്താവിനെ കളിയാക്കുന്നതില്‍ തെറ്റില്ല

മുംബൈ: ഭര്‍ത്താവിനെ തമാശപ്പേരുകള്‍ വിളിയ്‌ക്കുന്നതും അയാളുടെ താഴ്‌ന്ന വിദ്യാഭ്യാസത്തെ കളിയാക്കുന്നതും തെറ്റോ ക്രൂരതയോ അല്ലെന്ന്‌ മുംബൈ ഹൈക്കോടതി .

അതുമാത്രമല്ല ഭാര്യ ഇത്തരത്തില്‍ കളിയാക്കുന്നത്‌ വിവാഹമോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസ്‌ പിജെ മജുംദാര്‍, ജസ്‌ററിസ്‌ ആര്‍വി മോര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ ഈ വിധി പുറപ്പെടുവിച്ചത്‌.

പുനെ സ്വദേശിയായ 33കാരന്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ ഹര്‍ജിയിന്മേലാണ്‌ ഉത്തരവ്‌. ഇയാളുടെ ഹര്‍ജി കോടതി തള്ളുകയും ചെയ്‌തിട്ടുണ്ട്‌.

2003ല്‍ വിവാഹിതനായ ഇയാള്‍ ഏതാണ്ട്‌ 20മാസങ്ങള്‍ മാത്രമേ ഭാര്യക്കൊപ്പം താമസിച്ചിട്ടുള്ളുവെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. ഭ്രാന്തനെന്നോ, പൊട്ടനെന്നോ ഒക്കെ ഭാര്യ വിളിച്ചാല്‍ അതില്‍ അസ്വസ്ഥനാവുകയോ ക്ഷുഭിതനാവുകയോ വേണ്ടതില്ലെന്നും കോടതി പറഞ്ഞു.

കുടുംബ ജീവിതത്തില്‍ പ്രത്യേകിച്ചും ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഇടയില്‍, തമാശയും ദേഷ്യവും, ആക്ഷേപവും എല്ലാം ഉണ്ടാവുക സ്വാഭാവികമാണെന്ന്‌ പറഞ്ഞ കോടതി ഇതൊന്നും ക്രൂരതയായി പരിഗണിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി.

1 comment:

വവ്വാല്‍ said...

ഒരു പ്രാവിശമേ അവള്‍ കളിയാക്കു പിന്നെ കാണാം