എല്ലാ നല്ലവരായ കൂട്ടുകാര്‍ക്കും സ്വാഗതം

ഇ-മെയില്‍ ലിങ്ക്

Tuesday, September 29, 2009

ഞാനും പോട്ടോ പിടിച്ചു തുടങ്ങി

എല്ലാവരും പോട്ടം പിടിക്കുന്നു പിന്നെ എനിക്കെന്താ പടം പിടിച്ചാല്‍ ചെലപ്പോള്‍ അത് വഴി എന്റെ ബ്ലോഗും ചെലപ്പോള്‍ എല്ലാവരുടെയും ശ്രദ്ദ പിടിച്ചാലോ,കമെന്റ്ക്കളുടെ അയ്യറ് കളി ആയിരിക്കും ആലോചിച്ചപ്പോള്‍ എനിക്ക് തന്നെ കുളിര് കോരി എന്തെങ്കിലും ആകട്ടെ,
അങ്ങനെ ഒരു കൂട്ടുകാരന്റെ ക്യാമറയും വാങ്ങി നടുത്തം തുടഞ്ഞി, ചറ പറ ഫോട്ടോ എടുക്കാന്‍ തുടഞ്ഞി. പട്ടി, പൂച്ച,മരങ്ങള്‍ പൂവുകള്‍ തുടങ്ങി ലോകത്ത് എന്റെ കണ്ണില്‍ കാണുന്ന എല്ലാറ്റിന്റെയും ഫോട്ടോ ഞാന്‍ എടുക്കുവാന്‍ തുടങ്ങി. അങ്ങനെ ഞാനും എന്റെ ബ്ലോഗില്‍ ഞാന്‍ എടുത്ത പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുവാന്‍ തുടങ്ങി അങ്ങനെ ആഴ്ച ഒന്ന് കഴിഞ്ഞു എവിടെ വല്ലപ്പോഴും വന്നു നോക്കിയിന്നവര്‍ പോലും പിന്നെ ആ വഴി വരാതായി , എന്തിനു ഏറെ പറയുന്നു ഞാന്‍ തന്നെ എന്റെ ബ്ലോഗില്‍ നോക്കുമ്പോള്‍ ഏനിക്കു തന്നെ തോന്നി എന്താ ഇതെന്നു,
അങ്ങനെ ആലോചിച്ചു കൊണ്ടിരിക്കമ്പോള്‍ ഒരു കാര്യം പിടി കിട്ടിയത്‌ ആളുകള്‍ക്കളെ കയ്യില്‍ എടുക്കാന്‍ വെറിറ്റി ഫോട്ടോസ് വേണം,
എല്ലാ ബ്ലോഗ്‌ പുണ്ണ്യളമ്മാരെയും മനസ്സില്‍ പ്രാര്‍ത്തിച്ച് ഇറങ്ങി അങ്ങനെ വഴിയില്‍ കൂടി നടുക്കുംബോല്‍ ഒരു വീടിനു മുബ്ബില്‍ കുറേ ആളുകള്‍ കൂടി നില്‍ക്കുന്നത്‌ കണ്ട്ടത് ,
അതിലെ പോയ ഒരാളോട് എന്താ കാര്യം എന്ന് ചോതിഛു അവിടെ ഒരാള്‍ മരിച്ചു എന്നു പറഞ്ഞു ,
ഓ- ഇന്നത്തെ ശരിയ്യാവില്ല എന്നു വിചാരിച്ചു മടങ്ങാന്‍ തുടങിയ്യ എന്നിലെ ഫോട്ടോഗ്രാഫര്‍ ച്ചാടി
എഴുന്നേറ്റു, അവിടെ പോയ്യാല്‍ ചിലപ്പോള്‍ എന്തെക്കിലും ബ്ലോഗില്‍ ഇടാന്‍ കിട്ടുമ്മായ്യിരിക്കും ,
വരാന്‍ ഉള്ളത്‌ വഴിഴില്‍ തങ്ങുക്കയ്യില്ലല്ലോ ഞാന്‍ ആ വീടിന്റെ മുറ്റത്തേക്കു കടന്നു,
അവിടെ കുറേ ആളുക്കള്‍ മരിച്ച ആള്‍ക്ക് ഇതിലും വലിയത് എന്തോ വരാനിരുന്നതാ എന്നാ ഭാവത്തില്‍ നില്‍ക്കുന്നത്‌ കണ്ടു,
ഞാന്‍ പതുക്കെ എന്റെ ക്യാമറ പുറത്തെടുത്തു,കൊടുത്തു ആദ്യ സ്നാപ്പ് അവര്‍ക്കിട്ടു തന്നെ, എന്റെ
പൊന്നെ എന്നെ സമ്മതിക്കണം ഫോട്ടോ നോക്കി ഞാന്‍ മനസില്‍ പറഞ്ഞു ,
അപ്പൊ തന്നെ ഫോട്ടോയുടെ അടിക്കുറുപ്പും മനസ്സില്‍ കുറിച്ചു,
ഇനി എന്തന്ന് ചിന്തിച്ചു ചുറ്റും നോകിയ ഞാന്‍ ചിത ഒരുക്കുന്നവരെ അണു കണ്ടത്‌ ഉടനെ കൊടുത്തു
അടുത്ത ഷോട്ട്, ഇതിനു എന്ത് അടിക്കുറുപ്പ് കൊടുക്കും, കിട്ടി - (ഇവര്‍ക്ക്‌ ആരു ചിത ഒരുക്കും )
തള്ളെ കൊള്ളാം...
അങ്ങനെ ക്യാമറയുമായി കറങ്ങി നടക്കുന്ന എന്നെ ആളുകള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി,
തള്ളെ ഞാന്‍ ഫേമസ് ആകുന്നു, ആരറിഞ്ഞു കൊല്ലാന്‍ കൊണ്ടുപോകുന്നതിനു മുന്‍പുള്ള സ്നേഹമെന്ന് അങ്ങനെ നടുക്കുമ്പോള്‍ ആണ്‌ ഒരു കരച്ചിലും അതിന്റെ കൂടെ കുറേ കോറസ്സ് കരച്ചിലും എന്താ അത്....
നാളെ എന്റെ ബ്ലോഗില്‍ നിറയുന്ന കമറ്റുകളെ കൊണ്ട് നിറയ്യും,കമറ്റുകള്‍ കൊള്ളാന്‍ ബ്ലോഗിന്റെ സെര്‍വറില്‍ ആവിശ്ശത്തിനു സ്ഥലം ഉണ്ടാകുമോ ദൈവമേ ചതിക്കലെ ...ഞാന്‍ പതിയെ വീടിന്റെ അകത്തേക്ക് നടന്നു .
അകത്ത് ഒരു മനുഷ്യനെ വെള്ള പുതപ്പിച്ചു കിടത്തിയ്യിരിക്കുന്നു, അതാണ്‌ മരിച്ച ആള്‍ എന്റെ കൂര്‍മ്മ ബുദ്ധി ഉപയോകിഛു കണ്ടുപിടിച്ചു എങ്ങനെ ആണന്നെല്ലേ (മിണ്ടാതെ കിടക്കണ കണ്ടാല്‍ അറിയില്ലേ ) ഞാന്‍ ക്യാമറ എടുത്തു ഫോട്ടോ എടുക്കുവാന്‍ തുടഞ്ഞി, പെട്ടന്ന് ഒരു ഐഡിയ തോന്നി വെറുതെ ഒരു ശവത്തിന്റെ ഫോട്ടോ ഇട്ടാല്‍ ബ്ലോഗില്‍ ആരും കമറ്റ്‌ ഇടില്ല ഒരു വിത്യാസം വേണം,
ഇതിനിടയില്‍ എനിക്കു ചുറ്റും ഒരു പുരുഷാരവം രൂപം കൊള്ളുന്നത് ഞാന്‍ അറിഞ്ഞില്ല,
അവിടെ ഇരുന്നു കരയ്യുന്ന ഒരു അമ്മാമ്മയ്യെ അടുത്തു ചെന്ന് ചോദിച്ചു
ഒന്ന് ചിരിച്ചു ഒരു ഫോട്ടോയ്ക്ക്‌ ഫോസ് ചെയ്യുമോ.......................
പിന്നെ അവിടെ നടന്നത് സത്യത്തില്‍ എനിക്കു ഓര്‍മയില്ല ,അതെങ്ങനെ ആത്യത്തെ അടിക്കു തന്നെ എന്റെ ബോധം പോയ്യില്ലെ,
ബോധം വന്ന ഞാന്‍ പിച്ചകാരനെക്കള്‍ മോശത്തില്‍ തിരിച്ചു വീട്ടിലേക്ക് നടുക്കുമ്പോള്‍
എന്റെ ചിന്ത മുഴുവന്‍ കൂട്ടുകാന്‍ ക്യാമറ ചോതിക്കുമ്പോള്‍ എന്തു പറയ്യും എന്നായിരുന്നു .

6 comments:

കൂട്ടുകാരന്‍ said...

ദയവായി അഭിപ്രായം അറിയിക്കു
തുടര്‍ന്ന് എഴുതുവാന്‍ നിങളുടെ കമറ്റുകള്‍ എന്നെ സഹായിക്കും

കുഞ്ഞൻ said...

എല്ലാ തുടക്കക്കാർക്കും പറ്റുന്ന അബദ്ധങ്ങൾ പ്രവർത്തികൾ..അനുഭവസ്ഥൻ..

തുടരുക പോട്ടം പിടുത്തം..എന്റെ പോസ്റ്റിൽ നന്ദു എഴുതിയ ഒരു കമന്റ് ഇവിടെ ചേർക്കുന്നു
“നല്ല നിരീക്ഷണവും, പഠനവും നടത്തുക. അഭിനന്ദങ്ങളില്‍ അഹങ്കരിക്കാതിരിക്കുകയും വിമര്‍ശനങ്ങളില്‍ തളരാതിരിക്കുകയും ചെയ്യുക.

ബ്ലോഗിലെ ഫോട്ടോഗ്രാഫേര്‍സുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെടുക. സംശയങ്ങള്‍ ചോദിക്കുകയും നിര്‍ദ്ദേശങ്ങള്‍ അനുസരികുകയും ചെയ്യുക. തുടക്കത്തില്‍ നമ്മളെടുത്ത എല്ലാ ഫോട്ടോസും നമുക്ക് നന്നായി തോന്നും, പ്രിയപ്പെട്ടതാകും, പിന്നീട് അതില്‍ മാറ്റംവരും. നല്ലതും ചീത്തയും തിരിച്ചറിയാന്‍ തുടങ്ങും. നല്ല നിരീക്ഷകന് നല്ല കലാകാരനാകാന്‍ കഴിയും, ഫോട്ടോഗ്രാഫറും“.

ആശംസകള്‍ :)

കൂട്ടുകാരന്‍ said...

നന്ദി കുഞ്ഞാ....നന്ദി

രഞ്ജിത് വിശ്വം I ranji said...

മികച്ചതാക്കുക.. മികച്ചതാക്കുക... മികച്ചതാക്കുക
ഈ ഒരു വഴിയേ ഉള്ളൂ ബ്ലോഗ് ശ്രദ്ധിക്കപ്പെടാന്‍
അതിനു ശ്രമിച്ചോളൂ..
ചെയ്യുന്നതെന്തും ഹ്രുദയത്തില്‍ നിന്നു ചെയ്യൂ

ഹോ ഒരു ഉപദേശി വന്നിരിക്കുന്നു... :)

പാവത്താൻ said...

ഹ ഹ ഹ, സൂക്ഷിച്ച്, സൂക്ഷിച്ച്...

അഭി said...

ഒന്ന് ചിരിച്ചു ഒരു ഫോട്ടോയ്ക്ക്‌ ഫോസ് ചെയ്യുമോ....................... കൊള്ളാം മാഷെ